
അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾക്ക് മേൽ കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് താലിബാൻ സർക്കാർ പുതിയ കുടുംബ നിയമം പ്രഖ്യാപിച്ചു. വിവാഹപ്രായമെത്താത്ത പെൺകുട്ടികളുടെ മൗനത്തെ വിവാഹത്തിനുള്ള പൂർണ്ണ സമ്മതമായി കണക്കാക്കാം എന്നതാണ് പുതിയ നിയമത്തിലെ ഏറ്റവും വിവാദപരമായ വ്യവസ്ഥ. താലിബാന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുംദ്‌സാദ അംഗീകരിച്ച പുതിയ നിയമം അഫ്ഗാനിസ്ഥാന്റെ ഔദ്യോഗിക ഗസറ്റിൽ പുറത്തിറക്കിയിട്ടുണ്ട്. ഇത് ശൈശവ വിവാഹങ്ങൾക്ക് നിയമപ്രാബല്യം നൽകുമെന്ന ആശങ്കയിലാണ് മനുഷ്യാവകാശ സംഘടനകൾ.