Banner Ads

ഓരോ കേരളീയന്റെയും ശബ്ദമായിരിക്കും ഈ സർക്കാർ; മുഖ്യമന്ത്രി വി ഡി സതീശനെ നെഞ്ചോട് ചേർത്ത് രാഹുൽ ഗാന്ധി

തിരുവനന്തപുരം : കേരളത്തിൽ യുഡിഎഫ് നേടിയ തകർപ്പൻ വിജയത്തിൽ മുഖ്യമന്ത്രി വിഡി സതീശനും മന്ത്രിസഭയ്ക്കും നന്ദി കുറി ച്ചും കെ സി വേണുഗോപാലിനെ അഭിനന്ദിച്ചും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേരളത്തിലെ ജനങ്ങൾ ഈ സർക്കാരിനുവേണ്ടി പോരാടിയതാണെന്നും ഇനി അവരുടെ ശബ്ദമായിരിക്കും ഈ സർക്കാരിനെ നയിക്കുകയെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഓരോ കേരളീയന്റെയും ശബ്ദമായി മാറുന്ന മുഖ്യമന്ത്രി വി ഡി സതീശൻ ജിക്കും അദ്ദേഹത്തിന്റെ മുഴുവൻ മന്ത്രിസഭയ്ക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ഈ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുൻനിരയിൽ നിന്ന് ശക്തമായ നേതൃത്വം നൽകിയ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ജിക്ക് പ്രത്യേക നന്ദി അറിയിക്കുന്നുവെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.