Banner Ads

കോഴിക്കോട് മലയോരത്ത് ഇടിമിന്നൽ ദുരന്തം; കൂടരഞ്ഞിയിൽ ഒരാൾ മരിച്ചു, താമരശ്ശേരിയിൽ നാല് പേർക്ക് പരിക്ക്

കോഴിക്കോട് : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പെയ്ത കനത്ത വേനൽമഴയിലും ശക്തമായ ഇടിമിന്നലിലും വ്യാപക നാശനഷ്ടം. ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. കൂടരഞ്ഞി കൂമ്പാറമുണ്ടുമല ഇളംപുള്ളിയിൽ ജെയ്സൺ (42) ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് കോഴിക്കോടിന്റെ കിഴക്കൻ മലയോര മേഖലയിൽ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായത്.

താമരശ്ശേരി പുതുപ്പാടിയിൽ നാല് പേർക്ക് മിന്നലേറ്റു. വീടിനകത്ത് നിൽക്കുമ്പോഴാണ് ഇവർക്ക് മിന്നലേറ്റത്. പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.