Banner Ads

ഖജനാവ് പൂട്ടിക്കില്ല; പുതിയ മന്ത്രിമാർക്ക് പഴയ കാറുകൾ മതിയെന്ന് വി ഡി സതീശൻ

തിരുവനന്തപുരം : പുതിയ യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭ രൂപീകരണത്തിന് പിന്നാലെ വാഹനങ്ങളുടെ കാര്യത്തിൽ കർശനമായ ലളിതവൽക്കരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ. സതീശൻ മന്ത്രിസഭയിലെ പുതിയ മന്ത്രിമാർ ആരും തന്നെ പുതിയ ഔദ്യോഗിക വാഹനങ്ങൾ വാങ്ങില്ല.

മുൻ മന്ത്രിമാർ ഉപയോഗിച്ചിരുന്ന കാറുകൾ തന്നെയായിരിക്കും പുതിയ മന്ത്രിമാരും ഉപയോഗിക്കുക. വിഎൻ വാസവൻ ഉപയോഗിച്ചിരുന്ന കാറായിരിക്കും വി ഡി സതീശൻ ഉപയോഗിക്കുക. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഏറ്റവും അവസാനമായി വാങ്ങിയതും ഏറ്റവും കുറഞ്ഞ ദൂരം മാത്രം ഓടിയതുമായ കാർ എന്ന നിലയ്ക്കാണ് വിഎൻ വാസവന്റെ വാഹനം മുഖ്യമന്ത്രിക്ക് നൽകാൻ തീരുമാനിച്ചത്.

പിണറായി വിജയൻ ഉപയോഗിച്ച കറുത്ത കാർ ഇല്ല. പുതിയ മന്ത്രിമാർക്കെല്ലാം തന്നെ പഴയ മന്ത്രിമാർ ഉപയോഗിച്ച വാഹനം ഏതെങ്കിലും തരത്തിലുള്ള അറ്റകുറ്റപ്പണികൾ ഉണ്ടെങ്കിൽ അത് തീർത്ത ശേഷം കൈമാറാനാണ് പൊതുഭരണ വകുപ്പിന് നൽകിയിരിക്കുന്ന നിർദ്ദേശം.