
തൃശ്ശൂർ വാടാനപ്പള്ളിയിൽ കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോരുണ്ടെന്ന് വരുത്തിത്തീർക്കാൻ കെ.സി വേണുഗോപാലിന്റെ പേരിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ച സിപിഐഎം നേതാവ് സിസിടിവി കെണിയിൽ. രാത്രിയുടെ മറവിൽ ബോർഡ് സ്ഥാപിച്ചതും രാവിലെ അത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതും കൈയ്യോടെ പിടികൂടി യുഡിഎഫ്. രാഷ്ട്രീയ ഗൂഢാലോചനയ്ക്കെതിരെ വാടാനപ്പള്ളിയിൽ പ്രതിഷേധം ഇരമ്പുന്നു.