Banner Ads

അയൽവാസിയെ വധിക്കാൻ ശ്രമം; യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു

കൊല്ലം: അയൽവാസിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തു. പനയം ചെമ്മനാട് മിനി ഭവനത്തിൽ ലാൽ കൃഷ്ണ (34) ആണ് പിടിയിലായത്. അയൽവാസിയായ തുളസീധരനെയാണ് ഇയാൾ ക്രൂരമായി മർദ്ദിച്ചത്.

മദ്യലഹരിയിൽ ലാൽ കൃഷ്ണ പതിവായി തുളസീധരനെയും കുടുംബത്തെയും അസഭ്യം പറയുന്നതും ശല്യം ചെയ്യുന്നതും പതിവായിരുന്നു. ഇത് ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമായത്.

വീട്ടുമുറ്റത്ത് കിടന്ന മാർബിൾ കഷണം ഉപയോഗിച്ച് തുളസീധരനെ നിലത്തിട്ട് മർദ്ദിക്കുകയും തലയ്ക്ക് ഇടിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്ത പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു