മലപ്പുറം : സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് മറുപടി നൽകി പി.വി.അൻവർ എംഎല്‍എ. ജനങ്ങളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി താൻ തീപ്പന്തമാകും. ഒപ്പം നില്ക്കാൻ ആളുകളുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും അൻവർ പ്രഖ്യാപിച്ചു. മലപ്പുറത്തുള്ള 16 മണ്ഡലങ്ങളിലും പര്യവേഷണം നടത്തി പ്രസംഗിക്കുകയും കർഷകരുടെ പ്രശ്നം ഏറ്റെടുക്കുകയും ചെയ്യും. സിപിഎമ്മിനെ ദുർബലപ്പെടുത്താനായി ശ്രമിച്ചിട്ടില്ല. സ്വർണ്ണക്കടത്ത് പരാതിയില്‍ അന്വേഷണം ഉണ്ടാകുന്നില്ല. വസ്തുതാപരമായ അന്വേഷണം എന്ന പാർട്ടി സെക്രട്ടറിയുടെ നിലപാട് തെറ്റാണ്. തനിക്കെതിരെ മൂർദ്ധാബാദ് വിളിച്ച പാർട്ടി പ്രവർത്തകർ പിന്നീട് തനിക്ക് വേണ്ടി സിന്ദാബാദ് വിളിച്ചിട്ടുണ്ട്.
2016ൽ സി.പി.എമ്മിന്റെ പിന്തുണ ലഭിച്ചു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജനങ്ങൾ നിരാശാജനകമായ ഫലങ്ങൾ നൽകി. വടകരയിലെ തിരിച്ചടി ശൈലജയുടെ പോരായ്മകൾ കൊണ്ടല്ല. മാത്രമല്ല, ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിലും പാർട്ടി പരാജയപ്പെട്ടു. സഖാക്കളുടെ ആശങ്കകളെക്കുറിച്ച് സി.പി.എം അന്വേഷണം നടത്തുന്നില്ലെന്നും ഇത് പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കുന്നുവെന്നും അൻവർ ചൂണ്ടിക്കാട്ടി.