Banner Ads

കണ്ണൂർ ഇളകിമറിഞ്ഞു; മുഖ്യമന്ത്രിയായി സതീശന്റെ വരവ്, ഡിസിസിയിൽ ആഹ്ലാദപ്പൂത്തിരി

കണ്ണൂർ : വിഡി സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഹൈക്കമാൻഡ് പ്രഖ്യാപനത്തെ ആവേശത്തോടെ സ്വീകരിച്ച് കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകർ. തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് കണ്ണൂർ ഡിസിസി ഓഫീസിൽ വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിച്ചത്. ഡിസിസി ഓഫീസിൽ ഒത്തുകൂടിയ പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയും പടക്കം പൊട്ടിച്ചും സന്തോഷം പങ്കിട്ടു.

ആഘോഷങ്ങളുടെ ഭാഗമായി നേതാക്കളും പ്രവർത്തകരും ചേർന്ന് കേക്ക് മുറിക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ഹൈക്കമാൻഡിന്റെ ഈ തീരുമാനം പാർട്ടിക്ക് പുതിയ ദിശാബോധം നൽകുന്നതാണ്. വരും ദിവസങ്ങളിൽ സതീശന്റെ നേതൃത്വത്തിൽ ശക്തമായ ഭരണമാണ് കേരളം പ്രതീക്ഷിക്കുന്നതെന്ന് ഡിസിസി ഭാരവാഹികൾ പ്രതികരിച്ചു.