Banner Ads

മാറ്റത്തിന്റെ കാറ്റേറ്റ് കേരളം; ഇനി വി ഡി സതീശൻ നയിക്കും, സത്യപ്രതിജ്ഞ തിങ്കളാഴ്ച

തിരുവനന്തപുരം : കേരളത്തിന്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. വോട്ടെണ്ണൽ പൂർത്തിയായി യുഡിഎഫ് വൻ വിജയം കൈവരിച്ചതിന് പിന്നാലെ നടന്ന മുന്നണി യോഗത്തിലാണ് വിഡി സതീശനെ മുഖ്യമന്ത്രിയായി ഐകകണ്ഠേന തിരഞ്ഞെടുത്തത്.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുക്കും. പറവൂർ മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയായ വിഡി സതീശൻ പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള മികച്ച പ്രകടനമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തെ എത്തിച്ചത്.