
ന്യൂഡൽഹി: 2026-ലെ സിബിഎസ്‌ഇ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഇത്തവണ 85.20 ശതമാനമാണ് ദേശീയതലത്തിലെ വിജയം. ഫെബ്രുവരി 17-ന് ആരംഭിച്ച് ഏപ്രിൽ 10-ന് അവസാനിച്ച പരീക്ഷയുടെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.വിദ്യാർത്ഥികൾക്ക് സിബിഎസ്‌ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴിയോ മൊബൈൽ ആപ്പുകൾ വഴിയോ ഫലം അറിയാൻ സാധിക്കും.cbse.gov.in results.cbse.nic.in ഡിജിലോക്കർ വഴി മാർക്ക് ലിസ്റ്റുകളും മൈഗ്രേഷൻ സർട്ടിഫിക്കറ്റുകളും ഡിജിറ്റൽ രൂപത്തിൽ ലഭ്യമാകും.ഉമാംഗ് ആപ്പ് വഴിയും ലളിതമായി ഫലം പരിശോധിക്കാം.