Banner Ads

എ.ടി.എമ്മുകള്‍ കൊള്ളയടിച്ച് രക്ഷപ്പെട്ട കവർച്ച സംഘത്തെ തമിഴ്നാട്ടില നാമക്കലില്‍ നിന്നും പിടികൂടി

തൃശൂർ : ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി എ.ടി.എമ്മുകള്‍ കൊള്ളയടിച്ച് രക്ഷപ്പെട്ട കവർച്ച സംഘത്തെ തമിഴ്നാട്ടില നാമക്കലില്‍ നിന്നും പിടികൂടി. തമിഴ്നാട് പോലീസുമായി ഏറ്റുമുട്ടൽ ഉണ്ടാവുകയും, പ്രതികളിലൊരാള്‍ കൊല്ലപ്പെടും ചെയ്തു.  കവർച്ച സംഘത്തെ പിന്തുടർന്ന് വന്ന പോലീസ് കുമാരപാളയത്തുവച്ച്‌ പ്രതികളെ പിടികൂടി. ആറംഗ സംഘമാണ് കവർച്ച നടത്തിയത്. ഇവരുടെ കൈയില്‍ തോക്ക് അടക്കമുള്ള മാരകായുധങ്ങളുണ്ടായിരുന്നു.

എ.ടി.എമ്മിലെ പണം കവർന്ന് രക്ഷപ്പെടാനായി ഉപയോഗിച്ച കാർ കണ്ടെയ്നറില്‍ കയറ്റിയാണ് കോയമ്പത്തൂർ വഴി പ്രതികൾ രക്ഷപ്പെട്ടത്.  എന്നാൽ നാമക്കലില്‍ വച്ച് ഇവരുടെ കണ്ടെയ്‌നർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയും നാട്ടുകാരുമായി തർക്കത്തിലാവുകയും ചെയ്തു. ഇതുവഴിയാണ് പ്രതികളെ പോലീസ് പിടികൂടിയത്. പ്രതികൾ പോലീസുമായി ഏറ്റുമുട്ടൽ നടത്തുന്നതിനിടയിലാണ് ഒരു പ്രതിയുടെ കാലിന് വെടിയേറ്റത്.

മറ്റ് നാലുപേരെ സുരക്ഷിതമായി തന്നെ പോലീസ് പിടികൂടി. പണവും മറ്റുള്ള സാധനങ്ങളും കണ്ടെയ്നറില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.  ഹരിയാന സ്വദേശികളാണ് പ്രതികൾ. കേരളാപോലീസ് നാമക്കല്ലിലേക്ക് തിരിച്ചിട്ടുണ്ട്. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് തുടങ്ങിയിടങ്ങളിലെ എ.ടി.എമ്മുകളിലാണ് പുലർച്ചെ മൂന്നിനും നാലിനും മധ്യേ കവർച്ച നടത്തിയിരിക്കുന്നത്. എ.ടി.എം കൊള്ളയടിക്കാനായി സംഘം ഗ്യാസ് കട്ടറാണ് ഉപയോഗിച്ചത്. 65 ലക്ഷം രൂപയാണ് മൂന്നു എ.ടി.എമ്മുകളില്‍നിന്നായി സംഘം കവർന്നത്.

എന്നാൽ മൊത്തം തുക എത്രയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വെള്ള കളറിലെ കാറിലാണ് ഇവരെത്തിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിലൂടെ കണ്ടെത്തിയിരുന്നു. മുഖംമൂടി ധരിച്ച് വന്ന സംഘം സി.സി.ടി.വി ക്യാമറകള്‍ നശിപ്പിച്ചിരുന്നില്ല. കാറിലെത്തിയ സംഘം ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എ.ടി.എം കൊള്ളയടിച്ചത്.  മൂന്നു എ.ടി.എമ്മുകളില്‍നിന്നായി 65 ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്.

കൃത്യമായ തയാറെടുപ്പോടെയാണ് സംഘം കവർച്ച ആസൂത്രണം ചെയ്തതും നടപ്പാക്കിയതും.  പ്രതികളെ കുറിച്ച്‌ തമിഴ്നാട് പൊലീസിന് കൃത്യമായ വിവരങ്ങൾ നല്‍കിയതിനാലാണ് വേഗത്തില്‍ പിടികൂടാനായിട്ട് കഴിഞ്ഞത്. ഇപ്പോൾ തമിഴ്നാട് പോലീസിന്‍റെ കസ്റ്റഡിയിലാണ് പ്രതികള്‍.

Leave a Reply

Your email address will not be published. Required fields are marked *