
കൊല്ലം : പുനലൂർ നെല്ലിപ്പള്ളിയിൽ ശക്തമായ മഴയെത്തുടർന്ന് കോൺക്രീറ്റ് ഭിത്തി തകർന്ന് വീണ് യുവാവിന് ദാരുണാന്ത്യം. പിറവന്തൂർ വൻമള സ്വദേശി സിജു തോമസ് ആണ് മരിച്ചത്. സർവീസ് സ്റ്റേഷൻ ജീവനക്കാരനായിരുന്നു സിജു. മഴയത്ത് ഇടിവെട്ടിയപ്പോൾ ലോറിയുടെ ക്യാബിനുള്ളിൽ കയറി ഇരുന്ന സമയത്തായിരുന്നു അപകടം.
സർവീസ് സ്റ്റേഷനോട് ചേർന്നുള്ള വലിയ കോൺക്രീറ്റ് ഭിത്തി ശക്തമായ മഴയിൽ ലോറിക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. ഫയർഫോഴ്സാണ് തകർന്ന ക്യാബിനുള്ളിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.