Banner Ads

കോൺഗ്രസ് അധ്യക്ഷ ; സോണിയ ഗാന്ധി ആശുപത്രിയിൽ.

ദില്ലി: കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ഗുഡ്‌ഗാവിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവ് ആരോഗ്യ പരിശോധനകൾക്കായാണ് അവർ ആശുപത്രിയിൽ എത്തിയതെന്ന് എ.ഐ.സി.സി വൃത്തങ്ങൾ അറിയിച്ചു. പ്രാഥമിക വിവരങ്ങൾ പ്രകാരം നേത്രസംബന്ധമായ ചികിത്സയ്ക്കായാണ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

സാധാരണ ഗതിയിൽ ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിലാണ് ചികിത്സ തേടാറുള്ളതെങ്കിലും, ഇത്തവണ കൂടുതൽ പരിശോധനകൾക്കായി ഗുഡ്‌ഗാവിലെ മേദാന്ത ആശുപത്രിയെയാണ് തിരഞ്ഞെടുത്തത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നേത്ര ചികിത്സയ്‌ക്കൊപ്പം ചില അനുബന്ധ പരിശോധനകൾ കൂടി നടത്തുമെന്നും നേതാക്കൾ വ്യക്തമാക്കി.ആരോഗ്യപ്രശ്നങ്ങൾക്കിടയിലും രാഷ്ട്രീയ കാര്യങ്ങളിൽ അവർ സജീവമായിരുന്നു.

കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ ഡൽഹി പത്താം നമ്പർ ജൻപഥിൽ നടന്ന സുപ്രധാന ചർച്ചകളിൽ സോണിയ ഗാന്ധി പങ്കാളിയായിരുന്നു.നേത്ര ചികിത്സയ്ക്ക് ശേഷം നിശ്ചിത പരിശോധനകൾ പൂർത്തിയാക്കി അവർ ഉടൻ തന്നെ വസതിയിലേക്ക് മടങ്ങുമെന്നാണ് ലഭിക്കുന്ന സൂചനകൾ.