
ന്യൂഡൽഹി : വന്ദേഭാരത് എക്സ്പ്രസിൽ യാത്രക്കാരന് ടിക്കറ്റ് നിരക്കിൽ അനധികൃതമായി ഇളവ് വാഗ്ദാനം ചെയ്യുകയും പണം കൈപ്പറ്റുകയും ചെയ്ത ടിടിഇയെ ഇന്ത്യൻ റെയിൽവേ സസ്പെൻഡ് ചെയ്തു. ട്രെയിനിൽ ടിക്കറ്റില്ലാതെ എത്തിയ യാത്രക്കാരനോട് 700 രൂപ ടിക്കറ്റ് നിരക്കുള്ള യാത്രയ്ക്ക് 380 രൂപ നൽകിയാൽ മതിയെന്നായിരുന്നു വാഗ്ദാനം.
ഉദ്യോഗസ്ഥൻ യാത്രക്കാരനുമായി വിലപേശുന്നതും പണം വാങ്ങുന്നതും സഹയാത്രികർ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ഇതിന് പിന്നാലെയാണ് റെയിൽവേയുടെ നടപടി.