
കർണാടകയിലെ ചാമരാജ്നഗറിൽ നിന്നുള്ള കൗതുകകരമായ കാഴ്ച സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബാർബർ ഷോപ്പിലെ കസേരയിൽ തികഞ്ഞ അച്ചടക്കത്തോടെ ഇരുന്ന മുടിവെട്ടുന്ന കുരങ്ങന്റെ വീഡിയോ ആരെയും അത്ഭുതപ്പെടുത്തും. മസാജ് ആസ്വദിച്ചും കണ്ണാടിയിൽ നോക്കി സൗന്ദര്യം പരിശോധിച്ചും ഒരു കൊച്ചു കുട്ടിയെപ്പോലെ പെരുമാറിയ ഈ ‘അതിഥി’യുടെ വിശേഷങ്ങൾ അറിയാം.