ആലപ്പുഴ: എഴുപതാമത് നെഹ്റുട്രോഫി വള്ളംകളി നാളെ,
നാളെ ഉച്ചയ്ക്ക് 2 മണിക്ക് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കും ചെറുവള്ളങ്ങളുടെ മത്സരമാണ് ആദ്യം നടക്കുക.19 ചുണ്ടൻ വള്ളങ്ങളുണ്ട് രാവിലെ 11-ന് മത്സരം തുടങ്ങും.ഉദ്ഘാടനശേഷം ചുണ്ടൻ വള്ളങ്ങളുടെ മത്സരവും ചെറുവള്ളങ്ങളുടെ ഫൈനലും നടക്കും.9 വിഭാഗങ്ങളില്‍ 74 വള്ളങ്ങളാണ് മത്സരിക്കുന്നത്. വൈകിട്ട് നാലുമുതലാണ് ചുണ്ടൻവള്ളങ്ങളുടെ ഫൈനലും പുന്നമടക്കായലിൽ അരങ്ങ് കുറിക്കും.ആഘോഷങ്ങളൊഴിവാക്കിയാണ് ഇത്തവണത്തെ വള്ളംകളി. സാംസ്കാരിക ഘോഷയാത്രയും വഞ്ചിപ്പാട്ട് ഉള്‍പ്പെടെയുള്ള മത്സരങ്ങളും ഒഴിവാക്കി.ഓഗസ്റ്റ് 10ന് നടത്താനിരുന്ന വള്ളംകളി ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു.