കണ്ണൂർ : വ്യാജ പ്രസ്താവനയുണ്ടാക്കി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടി എം.വി. ജയരാജനെതിരെ മീഡിയയില്‍ പ്രചരിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. കണ്ണൂർ ടൗണ്‍ സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം പാലക്കാട് സ്വദേശി സൈനുദ്ദീനെയാണ്(46) അറസ്റ്റ് ചെയ്തത്. പി.വി. അൻവറിന്റെ ലക്ഷ്യം പിണറായി, പിന്നില്‍ ഒരു കൂട്ടം ജിഹാദികളും എം.വി. ജയരാജൻ എന്ന തലക്കെട്ടോടെയാണ് വാർത്ത പ്രചരിപ്പിച്ചത്.
24 ന്യൂസില്‍ വന്ന വാർത്തയെന്ന പേരിലായിരുന്നു ഫേസ് ബുക്ക്, വാട്സ് അപ്പ് എന്നീ നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. മുനീർ ഹാദി എന്ന ഫോണ്‍ നമ്പറായിരുന്നു വാർത്ത പ്രചരിപ്പിച്ചത്. എം.വി.ജയരാജൻ സംസ്ഥാന പോലീസ് മേധാവിക്കും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നല്‍കി. പരാതിയില്‍ കേസെടുത്തിട്ടുണ്ട്. തുടർന്ന് കണ്ണൂർ ടൗണ്‍ പോലീസ് നടത്തിയ അന്വേഷണത്തിൽ പാലക്കാട് വച്ച് പ്രതിയെ അറസ്റ്റ് ചെയ്തു.