Banner Ads

ആലുവയിൽ ടോറസും ബസ്സും കൂട്ടിയിടിച്ചു; യാത്രക്കാർക്ക് പരിക്ക്, ഒരാൾ വെന്റിലേറ്ററിൽ

കൊച്ചി : ആലുവ എടത്തലയിൽ സ്വകാര്യ ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. 31പേർക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് 2:30 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെയെല്ലാം ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലുവയിൽ നിന്നും പുക്കാട്ടുപടി ഭാഗത്തേക്ക് പോവുകയായിരുന്ന സെന്റ് തോമസ് ബസ്സും എതിരെ വന്ന ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്.

ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവർ പ്രസാദിനും തലയ്ക്കും കൈയ്ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടർന്ന് എടത്തല പാതയിൽ അല്പനേരം ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് ബസ് റോഡരികിലേക്ക് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.