Banner Ads

തമിഴ് രാഷ്ട്രീയത്തിൽ ഇപിഎസിന്റെ അപ്രതീക്ഷിത മടക്കം; വിജയ്‌ക്ക് വഴിമാറി എഐഎഡിഎംകെ

ചെന്നൈ : തമിഴ്‌നാട് രാഷ്ട്രീയത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങളിൽ നിന്ന് മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും (ഇപിഎസ്) എഐഎഡിഎംകെയും പിന്മാറി. പുതിയ സർക്കാരുണ്ടാക്കാനില്ലെന്നും മുഖ്യമന്ത്രിയാകാനില്ലെന്നും ഇപിഎസ് തന്നെ എക്‌സിലൂടെ വ്യക്തമാക്കി. എംഎൽഎമാരുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് തീരുമാനം.

അധികാരത്തിലേറുന്ന പുതിയ സർക്കാരിന് അദ്ദേഹം ആശംസകൾ നേരുകയും ചെയ്തു. ഇപിഎസിന്റെ പിന്മാറ്റത്തോടെ നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാർ രൂപീകരണം എളുപ്പമാകുമെന്നാണ് വിലയിരുത്തൽ. അതേസമയം വിസികെയുടെ പിന്തുണ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നുണ്ടെങ്കിലും ഉടൻ തന്നെ അവർ പിന്തുണ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.