Banner Ads

ആലുവ മണപ്പുറത്ത് സതീശനായി വഴിപാട് പൂരം; മൃത്യുഞ്ജയ ഹോമം മുതൽ കരിക്ക് അഭിഷേകം വരെ

കൊച്ചി : വിഡി സതീശനെ മുഖ്യമന്ത്രി പദത്തിൽ കാണണമെന്ന പ്രാർത്ഥനയോടെ ആലുവ മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തി. യൂത്ത് കോൺഗ്രസ് ആലുവ മണ്ഡലം വൈസ് പ്രസിഡന്റ് തരുൺ ജെറോമാണ് വഴിപാടുകൾ നടത്തിയത്.

ഗണപതി ഹോമം, ഭഗവതി സേവ, മൃത്യുഞ്ജയ ഹോമം, കടുംപായസം, ജലധാര, കരിക്ക് അഭിഷേകം തുടങ്ങിയ പ്രധാന പൂജകളാണ് സതീശന്റെ പേരിൽ ബുക്ക് ചെയ്തത്. വിഡി സതീശനെ അനുകൂലിച്ച് പ്രവർത്തകർക്കിടയിൽ നിന്ന് വലിയ പിന്തുണ ഉയരുന്നതിനിടെയാണ് ഈ ആത്മീയ നീക്കം. 955 രൂപയാണ് വഴിപാടുകൾക്കായി ക്ഷേത്രത്തിൽ അടച്ചത്.