Banner Ads

വിണ്ണിലല്ല, മണ്ണിലൊതുങ്ങാത്ത നിരക്ക്; യുഎഇയിൽ വിമാന ടിക്കറ്റ് ഇനി പൊന്നുംവില

ദുബായ് : ബലിപെരുന്നാൾ അവധിയും ഹജ്ജ് തീർത്ഥാടനവും ഒരേസമയം എത്തിയതോടെ യുഎഇയിൽ നിന്നുള്ള വിമാന നിരക്കുകളിൽ വർധന. വിവിധ അറബ് രാജ്യങ്ങളിലേക്കും വിദേശ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള ടിക്കറ്റ് നിരക്കുകൾ കഴിഞ്ഞ രണ്ട് മാസത്തെ അപേക്ഷിച്ച് 25 മുതൽ 45 ശതമാനം വരെ വർധിച്ചതായി ട്രാവൽ ഏജൻസി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

വിമാനങ്ങളുടെ എണ്ണക്കുറവും ഇന്ധനവില വർധനയെത്തുടർന്ന് ആകാശപാതകളിൽ വരുത്തിയ മാറ്റങ്ങളുമാണ് നിരക്ക് ഉയരാൻ കാരണമായത്. അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ എണ്ണം കൂടിയതും സ്ഥിതി സങ്കീർണ്ണമാക്കി. ചില റൂട്ടുകളിൽ ശരാശരി നിരക്ക് 3500 ദിർഹം വരെയായി ഉയർന്നതായി അൽ സഫ്രാൻ ട്രാവൽ ആൻഡ് ടൂറിസം എംഡി പ്രവീൺ ചൗധരി പറഞ്ഞു.