Banner Ads

കൊച്ചി ഇനി മെട്രോ ട്രാക്കിൽ; യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് കുതിപ്പ്

കൊച്ചി : കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. 2024നെ അപേക്ഷിച്ച് 2025ൽ മെട്രോ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024ൽ 3,49,24,955 പേരാണ് മെട്രോയിൽ യാത്ര ചെയ്തതെങ്കിൽ, 2025ൽ ഇത് 3,64,12,974 ആയി ഉയർന്നു. പുതിയ വർഷത്തിലും മെട്രോയുടെ സ്വീകാര്യത ഏറുകയാണ്.

2026 ജനുവരി മുതൽ ഏപ്രിൽ വരെ നാല് മാസത്തിനുള്ളിൽ മാത്രം 1,16,87,186 പേർ കൊച്ചി മെട്രോയിൽ യാത്ര ചെയ്തു കഴിഞ്ഞു. ഓരോ മാസവും യാത്രക്കാരുടെ എണ്ണത്തിൽ സ്ഥിരമായ വർധനവാണ് കാണപ്പെടുന്നത്. വരും മാസങ്ങളിൽ യാത്രക്കാരുടെ എണ്ണം ഇനിയും ഉയരുമെന്നാണ് കെഎംആർഎൽ പ്രതീക്ഷിക്കുന്നത്.