“എന്റെ കൂടെ അഭിനയിച്ച സത്താർ, സുധീർ, ഷാനവാസ്, പ്രതാപചന്ദ്രൻ,എന്തിന് വിൻസന്റ് മാഷ് പോലും അതെല്ലാം അഭിനയിച്ചിട്ടുണ്ട്. അവർക്കൊന്നും ഇല്ലാത്ത പ്രശ്നം എന്താണ് എനിക്ക് മാത്രം എന്ന് മനസിലാകില്ല. കൂടെ അഭിനയിക്കുന്ന ആള്‍ക്കാർക്ക് ഇതൊന്നും ബാധകമല്ലേ..? അവർക്കൊന്നും ഇല്ലാത്ത ഒരു നെഗറ്റീവ് ടിടി ഉഷ എന്നു പറയുന്ന ഒരു സ്ത്രീയ്ക്ക് മാത്രം എന്താണ് വരുന്നത്..? ‘അന്തിച്ചുവപ്പ്’ എന്ന പടത്തില്‍ ആരാണ് അഭിനയിച്ചിരിക്കുന്നത് എന്ന് അന്വേഷിച്ചാല്‍ മതിയാകും. ‘ഉണരൂ’ എന്ന സിനിമ… പിന്നെ സകല സിനിമാക്കാരും അഭിനയിച്ചതില്‍ കൂടുതലൊന്നും ഞാൻ അഭിനയിച്ചിട്ടില്ല”- ടി.ടി ഉഷ പറയുന്നു.