Banner Ads

അർദിയയിൽ മലയാളി ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു; മൃതദേഹം നാളെ നാട്ടിലെത്തിക്കും

കുവൈത്ത് സിറ്റി : കുവൈത്തിലെ അർദിയയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. മലപ്പുറം മാറഞ്ചേരി സ്വദേശി മഞ്ചേരി വീട്ടിൽ ഗോപിനാഥൻ (56) ആണ് മരിച്ചത്. കുവൈത്തി സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് സബ മോർച്ചറിയിൽ പൊതുദർശനത്തിന് വെച്ചു.

നിയമനടപടികൾ പൂർത്തിയാക്കിയ മൃതദേഹം നാളെ (വെള്ളിയാഴ്ച) ഉച്ചയ്ക്ക് ഒരു മണിയോടെ കുവൈത്ത് എയർവേയ്‌സ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകും. സാമൂഹിക പ്രവർത്തകൻ സലീം കൊമ്മേരിയുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. സുനിതയാണ് ഭാര്യ. ആദിത്യൻ, ആര്യ എന്നിവർ മക്കളാണ്.