Banner Ads

ചെങ്ങന്നൂരിൽ സജി തരംഗം; റെക്കോർഡ് ഭൂരിപക്ഷത്തിൽ എതിരാളികളെ നിഷ്പ്രഭമാക്കി ഹാട്രിക് വിജയം

ചെങ്ങന്നൂർ : മധ്യതിരുവിതാംകൂറിലെ രാഷ്ട്രീയ ചതുരംഗത്തിൽ ചെങ്ങന്നൂർ വീണ്ടും ഇടത്തോട്ട് തന്നെ. യുഡിഎഫിന്റെയും എൻഡിഎയുടെയും ശക്തമായ വെല്ലുവിളികളെ തകർത്തെറിഞ്ഞ് എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ 57859 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. സജി ചെറിയാന്റെ വ്യക്തിപ്രഭാവവും മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും അടിവരയിടുന്നതായിരുന്നു ഈ വിജയം.

ഒരുകാലത്ത് യുഡിഎഫിനെ തുണച്ചിരുന്ന ചെങ്ങന്നൂർ സജി ചെറിയാന്റെ വരവോടെ ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായി മാറുന്ന കാഴ്ചയാണ് വീണ്ടും കണ്ടത്. 2018ലെ ഉപതിരഞ്ഞെടുപ്പിൽ തുടങ്ങിയ സജി ചെറിയാന്റെ ജൈത്രയാത്ര 2026ലും മാറ്റമില്ലാതെ തുടരുന്നു. താഴെത്തട്ടിലുള്ള ജനകീയ ഇടപെടലുകളും ക്ഷേമപദ്ധതികളുടെ കൃത്യമായ ഏകോപനവുമാണ് ഇത്തവണയും സജി ചെറിയാന് തുണയായത്.

എബി കുര്യാക്കോസിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്ന യുഡിഎഫ് പ്രതീക്ഷകൾ ഇത്തവണയും ഫലം കണ്ടില്ല. ബിജെപി സ്ഥാനാർത്ഥി എംവി ഗോപകുമാർ 30000ത്തിലധികം വോട്ടുകൾ നേടിയെങ്കിലും മണ്ഡലത്തിലെ ഇടത് ആധിപത്യത്തിന് വിള്ളൽ വീഴ്ത്താൻ എൻഡിഎയ്ക്കും കഴിഞ്ഞില്ല.