
കോട്ടയം: കേരള രാഷ്ട്രീയത്തിലെ ചുവപ്പൻ കോട്ടകളെ നിഷ്പ്രഭമാക്കി കോട്ടയം ജില്ലയിൽ യുഡിഎഫ് തരംഗം. ജില്ലയിലെ ഒൻപത് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികൾ വ്യക്തമായ ലീഡ് നിലനിർത്തുന്നു. എൽഡിഎഫിന്റെ ഉറച്ച കോട്ടയായിരുന്ന വൈക്കത്ത് വോട്ടെണ്ണലിന്റെ അവസാന ഘട്ടത്തിൽ അവിശ്വസനീയമായ കുതിപ്പാണ് യുഡിഎഫ് നടത്തുന്നത്.
95 – വൈക്കം
റൗണ്ട്: 11/13
കെ. ബിനിമോൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – 44,519 (ലീഡ്: 387)
പി. പ്രദീപ് (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ) – 44,132
കെ. അജിത് (ഭാരതീയ ജനതാ പാർട്ടി) – 17,115
സുമം പി. എസ്. (ബഹുജൻ സമാജ് പാർട്ടി) – 217
അഡ്വ. പി. ഐ. ജയകുമാർ (സ്വതന്ത്രൻ) – 110
പ്രദീപ് (സൺ ഓഫ് കുട്ടപ്പൻ) (സ്വതന്ത്രൻ) – 106
ടി. എം. ബോസ് (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്)) – 102
NOTA – 638