കണ്ണൂർ : കണ്ണൂർ സെൻട്രല്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ പിടികൂടി.
ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.മുൻപും കണ്ണൂർ ജയിലിലെ തടവുകാരുടെ പക്കല്‍ നിന്നും മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെ പിടികൂടിയിട്ടുണ്ട്. ജയില്‍ അധികൃതരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഒന്നാം ബ്ലോക്കിന്റെ പിറകുവശത്തെ വരാന്തയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് മൊബൈല്‍ കണ്ടെടുത്തത്. എന്നാൽ ഫോണില്‍ സിം കാർഡ് ഇല്ല എന്നായിരുന്നു റിപ്പോർട്ട്. ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ കണ്ണൂർ ടൗണ്‍ പോലീസ് കേസെടുത്ത് തുടർരന്വേഷണം തുടങ്ങി