
തിരുവനന്തപുരം : കേരളത്തിൽ അടുത്ത നാല് ദിവസം വേനൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
ഇന്ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. രാജ്യത്ത് ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
ഇത് കടുത്ത ചൂടിൽ നിന്ന് ജനങ്ങൾക്ക് വലിയ ആശ്വാസം നൽകും. എന്നാൽ വടക്കു പടിഞ്ഞാറൻ, വടക്ക് കിഴക്കൻ മേഖലകളിലെ ചിലയിടങ്ങളിൽ ചൂട് തുടരും. ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ഈ മാസം ഉഷ്ണതരംഗം ഉണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്നും വേനൽ മഴ തുടരാനാണ് സാധ്യത. ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ മിതമായ മഴ ലഭിക്കും. അരുണാചൽ പ്രദേശ്, അസം, മേഘാലയ എന്നിവിടങ്ങളിൽ അതിശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം.