Banner Ads

കേരളത്തിൽ രാഷ്ട്രീയ സുനാമി വരും; തിരഞ്ഞെടുപ്പ് ഫലത്തിൽ വൻ പ്രവചനവുമായി പി.വി. അൻവർ.

കണ്ണൂർ: വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ സംസ്ഥാന ഭരണത്തെയും സി.പി.എം നേതൃത്വത്തെയും കടന്നാക്രമിച്ച് ബേപ്പൂരിലെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി.വി. അൻവർ. കണ്ണൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ രാഷ്ട്രീയ സുനാമി ഉണ്ടാകുമെന്നും ‘പിണറായിസത്തിന്റെയും മരുമോനിസത്തിന്റെയും’ അന്ത്യം ഈ തിരഞ്ഞെടുപ്പോടെ കുറിക്കപ്പെടുമെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.പാർട്ടി അണികൾ മൗനത്തിലാണ്.

സി.പി.എമ്മിനെ രക്ഷിക്കാൻ പ്രവർത്തകർ തന്നെ പാർട്ടിക്കെതിരെ വോട്ട് ചെയ്യും. തളിപ്പറമ്പിലെയും പയ്യന്നൂരിലെയും സ്ഥാനാർത്ഥികൾ പറഞ്ഞതും ഇതുതന്നെയാണ്.ധർമ്മടത്ത് പിണറായി വിജയൻ പരാജയപ്പെടും. ഇനി വിജയിച്ചാൽ തന്നെ അത് പതിനായിരത്തിൽ താഴെ വോട്ടുകൾക്ക് മാത്രമായിരിക്കും.ബേപ്പൂരിൽ മുഹമ്മദ് റിയാസ് പരാജയപ്പെടുമെന്ന് അൻവർ ആവർത്തിച്ചു. “റിയാസ് ബെറ്റിന് തയ്യാറാണെങ്കിൽ ഞാൻ മൊട്ടയടിച്ച് കമ്മലിടാൻ തയ്യാറാണ്. റിയാസ് കമ്മലിടണമെന്നില്ല, അതിന്റെ ആവശ്യമില്ല” എന്നും അദ്ദേഹം പരിഹസിച്ചു.

ബേപ്പൂരിൽ മുഹമ്മദ് റിയാസ് പരാജയപ്പെടുമെന്ന് അൻവർ ആവർത്തിച്ചു. “റിയാസ് ബെറ്റിന് തയ്യാറാണെങ്കിൽ ഞാൻ മൊട്ടയടിച്ച് കമ്മലിടാൻ തയ്യാറാണ്. റിയാസ് കമ്മലിടണമെന്നില്ല, അതിന്റെ ആവശ്യമില്ല” എന്നും അദ്ദേഹം പരിഹസിച്ചു.കഴിഞ്ഞ 10 വർഷമായി ഊരാളുങ്കൽ സൊസൈറ്റി നടത്തിയ നിർമ്മാണ പ്രവർത്തനങ്ങളിൽ വലിയ ‘തീവെട്ടി കൊള്ള’ നടന്നിട്ടുണ്ടെന്നും ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും അൻവർ ആവശ്യപ്പെട്ടു.

ഭരണം നഷ്ടപ്പെട്ടാൽ പിണറായി വിജയന് പ്രതിപക്ഷ നേതാവാകാമെന്നും അത് മോശം പദവിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തന്റെ പോരാട്ടം കാരണം കോഴിക്കോട് ജില്ലയുടെ ചുമതലയുണ്ടായിരുന്ന റിയാസിന് പുറത്തിറങ്ങാൻ പോലും കഴിഞ്ഞില്ലെന്നും ഇതോടെ പാർട്ടിയുടെ പ്രചാരണ കോട്ടകൾ തകർന്നുവെന്നും അൻവർ അവകാശപ്പെട്ടു. താവക്കര റോയൽ ഓമേഴ്സ് ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ നിസാർ മേത്തറും പങ്കെടുത്തു.