Banner Ads

ആകാശപാത തുറന്നു; ഖത്തറിലേക്ക് പറക്കാൻ ഇനി എയർ ഇന്ത്യയും ഇൻഡിഗോയും

ദോഹ : പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് നിർത്തിവെച്ചിരുന്ന ഇന്ത്യ – ഖത്തർ വിമാന സർവീസുകൾ മേയ് 1 മുതൽ പുനരാരംഭിക്കുന്നു. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എന്നീ കമ്പനികളാണ് രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം സർവീസുകൾ പുനരാരംഭിക്കുന്നത്.

മേഖലയിൽ പ്രഖ്യാപിച്ച താൽക്കാലിക വെടിനിർത്തലും ഇൻഷുറൻസ് കമ്പനികളുടെ അനുമതി ലഭിച്ചതുമാണ് സർവീസുകൾ സാധാരണ നിലയിലാകുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ മേയ് 1 മുതൽ പുനരാരംഭിക്കും.

എയർ ഇന്ത്യയുടെ ഡൽഹിയിൽ നിന്നുള്ള നേരിട്ടുള്ള വിമാനങ്ങൾ മേയ് 2 മുതൽ സർവീസ് തുടങ്ങും. സുരക്ഷാ സാഹചര്യങ്ങൾക്കനുസരിച്ച് സമയക്രമത്തിൽ മാറ്റം വരാൻ സാധ്യതയുള്ളതിനാൽ യാത്രയ്ക്ക് മുൻപ് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സമയം ഉറപ്പുവരുത്തണമെന്ന് ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു.