
തൃത്താല: തൃത്താല കൂറ്റനാട് റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. വാവന്നൂർ സ്വദേശി സിറാജുദ്ദീൻ (28) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം തൃത്താല-കൂറ്റനാട് റോഡിലെ ആട് വളവിൽ വെച്ചായിരുന്നു അപകടം.സിറാജുദ്ദീൻ സഞ്ചരിച്ചിരുന്ന ബൈക്കും ടൊയോട്ട ഫോർച്യൂണർ കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു. സിറാജുദ്ദീൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. കാറിനും അപകടത്തിൽ കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.അപകടത്തിന് പിന്നാലെ തൃത്താല പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. വാവന്നൂർ മേഖലയിൽ വലിയ നോവായി മാറിയിരിക്കുകയാണ് സിറാജുദ്ദീന്റെ അപ്രതീക്ഷിത വേർപാട്.