
തിരുവനന്തപുരം : തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കോളേജിലേക്കുള്ള ഡെപ്യൂട്ടേഷൻ നിയമനത്തിനായി നടത്തിയ പരീക്ഷയിൽ ക്രമക്കേട് നടന്നതായി പരാതി. പരീക്ഷാ പേപ്പർ തിരുത്തിയെന്നും ചില ഉദ്യോഗാർത്ഥികൾക്ക് അമിതമായി മാർക്ക് നൽകിയെന്നും ആരോപിച്ച് പൊലീസുകാർ ഡിജിപിക്ക് പരാതി നൽകി. ഒന്നാം റാങ്ക് ലഭിച്ച ഉദ്യോഗാർത്ഥിക്ക് രണ്ടാം റാങ്കുകാരനേക്കാൾ 20 മാർക്ക് അധികം നൽകി.
ഇന്റർവ്യൂവിൽ മാർക്ക് കുറഞ്ഞാലും റാങ്ക് പട്ടികയിൽ താഴെപ്പോകാത്ത വിധം രേഖാമൂലമുള്ള പരീക്ഷയിൽ മാർക്ക് വാരിക്കോരി നൽകിയെന്നാണ് ആക്ഷേപം. നിയമപരിജ്ഞാനം ഉൾപ്പെടെയുള്ള വിഷയങ്ങളിലായിരുന്നു വിവിധ യൂണിറ്റുകളിൽ നിന്നുള്ള പൊലീസുകാർക്കായി പരീക്ഷ നടത്തിയത്.