Banner Ads

വി.ഡി. സതീശനെതിരെ പടയൊരുക്കം? കൊച്ചിയിൽ പ്രത്യക്ഷപ്പെട്ട ഫ്ലെക്സ് ബോർഡുകളിൽ പുകഞ്ഞ് കോൺഗ്രസ്.

കൊച്ചി: കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം തെരുവിലേക്ക്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷവിമർശനമുയർത്തി എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.

‘കോൺഗ്രസ് ഫാമിലി’ എന്ന പേരിലാണ് നഗരത്തിൽ ഈ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.രമേശ് ചെന്നിത്തലയെ പോലുള്ള മുതിർന്ന നേതാക്കളെ താറടിച്ച് മുഖ്യമന്ത്രിയാകാനാണ് വി.ഡി. സതീശൻ ശ്രമിക്കുന്നത്.ഇത്തരം നീക്കങ്ങൾ പാർട്ടിയിൽ അനുവദിക്കില്ലെന്നും ബോർഡുകളിൽ മുന്നറിയിപ്പ് നൽകുന്നു.

മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പാർട്ടിക്കുള്ളിൽ ഭിന്നത പുകയുന്നതിനിടെയുള്ള ഈ പരസ്യ പ്രതിഷേധം കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങളിൽ ഇടപെടാനില്ലെന്ന് കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം വ്യക്തമാക്കി