
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ പ്രധാന ഭാഗങ്ങളിൽ ഏപ്രിൽ 30 വ്യാഴാഴ്ച മുതൽ ജലവിതരണം തടസ്സപ്പെടുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. അരുവിക്കരയിലെ പ്ലാന്റുകളിലെ അറ്റകുറ്റപ്പണികളും വെള്ളയമ്പലത്തെ പൈപ്പ് ലൈൻ നവീകരണവുമാണ് കാരണം.ഏപ്രിൽ 30, വ്യാഴാഴ്ച രാവിലെ 8:00 മണിക്ക്.
മെയ് 01, വെള്ളിയാഴ്ച രാവിലെ 8:00 മണിക്ക്.അരുവിക്കര ജലശുദ്ധീകരണശാലകളിൽ (72 MLD, 75 MLD) പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കലും അടിയന്തര അറ്റകുറ്റപ്പണികളും.വെള്ളയമ്പലം ജംഗ്ഷനിലെ പ്രധാന പൈപ്പ് ലൈനിലെ തകരാറിലായ വാൽവ് മാറ്റിസ്ഥാപിക്കൽ.വലിയതുറ, വള്ളക്കടവ്, അമ്പലത്തറ, കമലേശ്വരം, കളിപ്പാംകുളം, ആറ്റുകാൽ, മണക്കാട്, ശ്രീവരാഹം, പൂന്തുറ, പുത്തൻപള്ളി, ബീമാപള്ളി, തമ്പാനൂർ, കുന്നുകുഴി, വഞ്ചിയൂർ, കണ്ണമൂല, പേട്ട, പെരുന്താന്നി, ചാക്ക, കടകമ്പള്ളി, കരിക്കകം, വെട്ടുകാട്, പൗണ്ടുകടവ്, പാളയം, ശാസ്തമംഗലം, വഴുതക്കാട്, തൈക്കാട്, വലിയശാല, ജഗതി, കുമാരപുരം, ഗൗരീശപട്ടം, അണമുഖം, മെഡിക്കൽ കോളേജ്, പ്ലാമൂട്, നന്ദൻകോട്, പേരൂർക്കട, ഊളംപാറ, പൈപ്പിൻമൂട്, കവടിയാർ, അമ്പലമുക്ക്, മണ്ണാമ്മൂല, വഴയില, ഇന്ദിരാ നഗർ.
ഭാഗികമായി തടസ്സപ്പെടുന്ന വാർഡുകൾ:പരുത്തിപ്പാറ, മുട്ടട, കേശവദാസപുരം, പട്ടം, ഉള്ളൂർ, മെഡിക്കൽ കോളേജ്, കുടപ്പനക്കുന്ന്.