Banner Ads

നിധിൻ രാജിന് നീതി തേടി കേരളം സ്തംഭിക്കുന്നു; ചൊവ്വാഴ്ച സംസ്ഥാന വ്യാപക ഹർത്താൽ.

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിധിൻ രാജിന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് ഏപ്രിൽ 28 ചൊവ്വാഴ്ച നിധിൻ രാജ് ആക്ഷൻ കൗൺസിൽ പ്രഖ്യാപിച്ച പകൽ ഹർത്താൽ പൂർണ്ണമായ ബന്ദായി മാറുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് ഹർത്താൽ.നിധിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായ മുഴുവൻ പേരെയും ഉടൻ അറസ്റ്റ് ചെയ്യുക.ജുഡീഷ്യൽ മേൽനോട്ടത്തിൽ കേസ് അന്വേഷണം കാര്യക്ഷമമാക്കുക.ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ‘രോഹിത് വെമുല ആക്ട്’ നടപ്പിലാക്കുക.നിധിൻ രാജിന്റെ കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നൽകുക.അഞ്ചരക്കണ്ടി ദന്തൽ കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കുക.

ജസ്റ്റിസ് ഫോർ നിധിൻ രാജ് ആക്ഷൻ കൗൺസിലിന് പുറമെ, ദളിത്-ആദിവാസി സംഘടനകളും പൗരസമൂഹവുമടക്കം അറുപതോളം സംഘടനകൾ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ആക്ഷൻ കമ്മിറ്റി ജില്ലാ കൺവീനർ സുനിൽ കൊയിലേരിയൻ വ്യക്തമാക്കി.”നീതി നിഷേധത്തിനെതിരെയുള്ള ഈ പോരാട്ടത്തിൽ കേരളത്തിലെ മുഴുവൻ ജനങ്ങളും സഹകരിക്കണം.

നിധിന്റെ മരണം കേവലം ഒരു ആത്മഹത്യയല്ല, മറിച്ച് വ്യവസ്ഥാപിതമായ പീഡനങ്ങളുടെ ഫലമാണ്,” എന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.വാർത്താ സമ്മേളനത്തിൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ ഡോ. ഡി. സുരേന്ദ്രനാഥ്, കുഞ്ഞമ്പു കല്യാശ്ശേരി, വിജയൻ വി.സി എന്നിവരും പങ്കെടുത്തു.