
ദുബായ് : യുഎഇയിലെ എല്ലാ വിദ്യാലയങ്ങളിലും തിങ്കളാഴ്ച മുതൽ സ്കൂൾ ബസ് സർവ്വീസ് പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച്ച സ്കൂളുകൾ തുറക്കുമെങ്കിലും ബസ് സർവ്വീസ് ഉണ്ടാവില്ലെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
കുട്ടികളെ സ്കൂളിലെത്തിക്കാൻ സ്വന്തം നിലയ്ക്ക് ക്രമീകരണങ്ങൾ ചെയ്യേണ്ടി വരുമെന്ന ആശങ്കയിലായിരുന്നു രക്ഷിതാക്കൾ. സർക്കാർ, സ്വകാര്യ വിദ്യാലയങ്ങൾ ഉൾപ്പെടെ രാജ്യത്തെ എല്ലാ സ്കൂളുകൾക്കും ഈ ഉത്തരവ് ബാധകമാണ്.