Banner Ads

കേരളം ചുട്ടുപൊള്ളുന്നു; ഞായറാഴ്ച വരെ കടുത്ത ചൂട്, കോട്ടയത്ത് താപനില 38 ഡിഗ്രി കടന്നേക്കും!

തിരുവനന്തപുരം:സൂര്യൻ കനലാവുന്നു സംസ്ഥാനത്ത് ഉഷ്ണതരംഗ ഭീഷണി കോട്ടയത്ത് റെക്കോർഡ് ചൂടിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മുതൽ ഞായറാഴ്ച വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ താപനില സാധാരണയേക്കാൾ 2°C മുതൽ 3°C വരെ വർദ്ധിക്കും.

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം ജില്ലയിൽ 39 °C ,കോട്ടയം ജില്ലയിൽ 38 °C,ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് 37°C വരെയും; തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 2 to 3˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയർന്ന താപനിലയും വായുവിലെ ഈർപ്പവും ചേരുന്നതിനാൽ മലയോര മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ കടുത്ത ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥ അനുഭവപ്പെടും. സൂര്യതാപം, നിർജ്ജലീകരണം എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.