
കൊല്ലം : ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായിരുന്ന അവസാന പ്രതിയും ദേവസ്വം ബോർഡ് മുൻ അംഗവുമായ കെപി ശങ്കരദാസിന് ജാമ്യം. കട്ടിളപ്പാളി കേസ്, ദ്വാരപാലക ശില്പ കേസ് എന്നിവയിൽ കൊല്ലം വിജിലൻസ് കോടതിയാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്. ഇതോടെ ഈ കേസിലെ 13 പ്രതികളും ജയിൽ മോചിതരായി. പ്രത്യേക അന്വേഷണസംഘം സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടു.
നേരത്തെ ആരോഗ്യസ്ഥിതി മുൻനിർത്തി ജാമ്യത്തിന് അപേക്ഷിച്ചിരുന്നെങ്കിലും കോടതി അത് തള്ളിയിരുന്നു. എന്നാൽ 90 ദിവസം പൂർത്തിയായതോടെ നിയമപരമായി തന്നെ ജാമ്യം അനുവദിക്കുകയായിരുന്നു. കേസിലെ പ്രധാന പ്രതികളായ മുൻ ദേവസ്വം പ്രസിഡന്റ് എ പത്മകുമാർ, തന്ത്രി കണ്ഠര് രാജീവര്, ഉണ്ണികൃഷ്ണൻ പോറ്റി എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.