Banner Ads

നീലഗിരി ചേരമ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തില്‍ കർഷകൻ കൊല്ലപ്പെട്ടു

ചേരമ്പാടി : കേരളത്തോട് ചേർന്നുള്ള നീലഗിരി ചേരമ്പാടി വീട്ടുമുറ്റത്ത് കാട്ടാനയുടെ ആക്രമണത്തില്‍ കർഷകൻ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെ മൂന്നരമണിയോടെയാണ് ചേരമ്പാടി ചപ്പുംതോടിലെ കർഷകനായ കുഞ്ഞുമൊയ്തീൻ (63) അതിദാരുണമായി കൊല്ലപ്പെട്ടത്. വീടിനടുത്തുള്ള തൊഴുത്തിൽ നിന്ന് ശബ്ധം കേട്ടതിനാൽ പുറത്തിറങ്ങിയപ്പോഴായിരുന്നു ആന ചവിട്ടി കൊലപ്പെടുത്തിയത്. അപ്പോൾത്തന്നെ ഇയാൾ മരണപ്പെടുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ കേരള-തമിഴ്നാട് റോഡ് ഉപരോധിച്ചു. പുലർച്ചെ നാലുമണി മുതൽ ഗൂഡല്ലൂർ -വൈത്തിരി അന്തർസംസ്ഥാന പാതയില്‍ ചേരമ്പാടി ഫോറസ്റ്റ് ഓഫിസിന് മുന്നിലാണ് ജനങ്ങള്‍ റോഡ് ഉപരോധിക്കുന്നത്.

മൃതദേഹം കൂടുതൽ പരിശോധനയ്ക്കായി പന്തല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന് മുമ്പ് ദിവസങ്ങളോളം കൊമ്പനാനയുടെ ഭീഷണി പ്രദേശത്ത് ഉണ്ടായിരുന്നതായി പ്രദേശവാസികൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.  സുരക്ഷാ നടപടികൾ വർദ്ധിപ്പിക്കണമെന്ന തങ്ങളുടെ ആവശ്യങ്ങൾ അവഗണിക്കപ്പെട്ടുവെന്നും ഇത് ദാരുണമായ സംഭവത്തിലേക്ക് നയിച്ചുവെന്നും അവർ അവകാശപ്പെടുന്നു. ടാൻടീ ഭാഗത്ത് തൊഴിലാളിയെ ആക്രമിക്കുകയും ചെയ്തിരുന്നു. ഭാര്യ സുലൈഖ, മക്കള്‍ ഫാസില്‍, ഫസ്ന. മരുമക്കള്‍, ഗഫൂർ, അൻഷിദ.

Leave a Reply

Your email address will not be published. Required fields are marked *