Banner Ads

കുവൈത്തിലെ സലൂണുകളിൽ മിന്നൽ പരിശോധന; കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

കുവൈത്ത് സിറ്റി : കുവൈത്തിലെ പുരുഷ സലൂണുകൾ കേന്ദ്രീകരിച്ച് കോമേഴ്‌സ്യൽ കൺട്രോൾ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ വകുപ്പ് നടത്തിയ പരിശോധനയിൽ വ്യാപക നിയമലംഘനങ്ങൾ കണ്ടെത്തി. കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിച്ചതിനും മന്ത്രാലയ ഉത്തരവ് ലംഘിച്ച് പണമിടപാടുകൾ നടത്തിയതിനുമാണ് നടപടി.

മൂന്ന് സലൂണുകളിൽ കാലാവധി കഴിഞ്ഞ ഷേവിംഗ് ഉൽപ്പന്നങ്ങളും മറ്റ് സൗന്ദര്യവർദ്ധക വസ്തുക്കളും ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇത് ഉപഭോക്താക്കളുടെ ആരോഗ്യത്തിന് വലിയ ഭീഷണിയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. 2026ലെ മന്ത്രാലയ ഉത്തരവ് നമ്പർ 32 ലംഘിച്ച് പണമായി ഇടപാടുകൾ നടത്തിയ ഏഴ് സലൂണുകൾക്കെതിരെയും നടപടിയെടുത്തു.

ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. 10 നിയമലംഘനങ്ങളാണ് പരിശോധനയിൽ റിപ്പോർട്ട് ചെയ്തത്. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വിപണിയിലെ നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിനും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് കൺസ്യൂമർ പ്രൊട്ടക്ഷൻ വകുപ്പ് അറിയിച്ചു.