തൃശൂർ: മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തെന്ന സുരേഷ് ഗോപിക്കെതിരെ പരാതി കേസെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയതായി പോലീസ്.
തൃശൂർ രാമ നിലയത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും മാധ്യമപ്രവർത്തകരുടെ മൊഴിയെടുക്കുകയും ചെയ്തു . തുടർന്നാണ് കേസെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയതെന്നും പോലീസ് അറിയിച്ചു.സംഭവത്തില്‍ നിയമ നടപടികള്‍ സ്വീകരിക്കേണ്ട വകുപ്പ് ഇല്ലെന്ന് പോലീസ് അനില്‍ അക്കരയെ അറിയിച്ചു. തൃശൂർ എസിപി ആയിരുന്നു പരാതി അന്വേഷിച്ചത്. ജനാധിപത്യ രീതിയിലല്ലാത്ത പ്രതികരണമാണ് സുരേഷ് ഗോപിയില്‍ നിന്നും ഉണ്ടായതെന്നായിരുന്നു വിമര്‍ശനം ഉയര്‍ന്നത്.കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരെ ആയിരുന്നു കേസിലെ പരാതിക്കാരൻ.ഹേമ കമ്മിറ്റി റിപ്പോർട്ട് വിവാദവുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്ത സുരേഷ് ഗോപിയുടെ പെരുമാറ്റത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.