
മലയാള സിനിമയിൽ തന്റെ നിലപാടുകൾ കൊണ്ട് തനതായ വ്യക്തിമുദ്ര പതിപ്പിച്ച പാർവതി തിരുവോത്ത്, ‘കസബ’ വിവാദത്തെത്തുടർന്ന് താൻ നേരിട്ട കടുത്ത സൈബർ ആക്രമണങ്ങളെക്കുറിച്ച് ആദ്യമായി മനസ്സ് തുറക്കുന്നു. പതിനായിരക്കണക്കിന് ആളുകൾക്ക് മുന്നിൽ വെച്ച് കൂവലുകൾ ഏറ്റുവാങ്ങിയ ആ അവാർഡ് നിശയിലെ വേദനിപ്പിക്കുന്ന അനുഭവങ്ങളും, വധഭീഷണി വരെ എത്തിയ ആരാധകരുടെ പ്രതിഷേധങ്ങളും തന്നെ എങ്ങനെ ബാധിച്ചുവെന്ന് പാർവതി വെളിപ്പെടുത്തുന്നു. സിനിമയിലെ സ്ത്രീവിരുദ്ധതയെ ചോദ്യം ചെയ്തതിന്റെ പേരിൽ വേട്ടയാടപ്പെട്ട ഒരു നടി, പതറാതെ എങ്ങനെ കരുത്തോടെ തിരിച്ചുവന്നു എന്നതിന്റെ നേർച്ചിത്രമാണ് അവരുടെ അനുഭവം .