Banner Ads

സഭയെ അധിക്ഷേപിച്ചാൽ കൈകെട്ടി നോക്കിനിൽക്കില്ല; ബി.ജെ.പിക്കും പി.സി. ജോർജിനുമെതിരെ വി.ഡി. സതീശൻ

തിരുവനന്തപുരം: കത്തോലിക്ക സഭയ്ക്കും ദീപിക ദിനപത്രത്തിനുമെതിരെ പി.സി. ജോർജും മകനും നടത്തുന്ന അധിക്ഷേപ പരാമർശങ്ങളെ ശക്തമായി അപലപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ ബി.ജെ.പി നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വോട്ട് ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ബി.ജെ.പി ഭീഷണിയുടെ സ്വരമുയർത്തുന്നത്.

ക്രൈസ്തവ സമൂഹത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചാൽ മതേതര കേരളം അതിനെ ചെറുത്തുതോൽപ്പിക്കുമെന്നും സഭയെയും ദീപികയെയും സംരക്ഷിക്കാൻ യു.ഡി.എഫ് മുന്നിലുണ്ടാകുമെന്നും സതീശൻ വ്യക്തമാക്കി. സഭയ്ക്കെതിരായ പി.സി. ജോർജിന്റെ പരാമർശങ്ങളിൽ ബി.ജെ.പി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ അടിയന്തരമായി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.