
കോഴിക്കോട് : മാങ്കാവ് കടുപ്പിനിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. കോഴിക്കോട് – പെരുമണ്ണ റൂട്ടിൽ സർവീസ് നടത്തുന്ന ഗ്യാലക്സി എന്ന ബസിനാണ് തീപിടിച്ചത്. സിഎൻജി ഇന്ധനമായി ഉപയോഗിക്കുന്ന ബസാണിത്.
എൻജിൻ ഭാഗത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കി. തൊട്ടുപിന്നാലെ ബസിന്റെ മുൻഭാഗത്തേക്ക് തീ പടർന്നു. നാട്ടുകാരും അഗ്നിശമന സേനയും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്.