Banner Ads

നെയ്മർ വീണ്ടും വിവാദത്തിൽ! മഞ്ഞക്കാർഡ് നൽകിയ റഫറിക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം

ബ്രസീൽ സൂപ്പർ താരം നെയ്മർ ജൂനിയർ വീണ്ടും വിവാദച്ചുഴിയിൽ. സാന്റോസും റെമോയും തമ്മിലുള്ള മത്സരത്തിന് ശേഷം റഫറി സാവിയോ പെരേര സമ്പായോയെ വിമർശിക്കുന്നതിനിടയിലാണ് താരം സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. റഫറിക്ക് ‘ആർത്തവമാണെന്ന’ അർത്ഥം വരുന്ന ‘ഷിക്കോ’ എന്ന പോർച്ചുഗീസ് വാക്കാണ് നെയ്മർ ഉപയോഗിച്ചത്.