Banner Ads

കേരളം കനൽച്ചൂടിൽ; 12 ജില്ലകളിൽ യെല്ലോ അലേർട്ട്, പാലക്കാട് താപനില 39 ഡിഗ്രി കടക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് താപനില വർധിക്കുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ അധിക താപനിലയാണ് പലയിടങ്ങളിലും അനുഭവപ്പെടുന്നത്. പാലക്കാട് ജില്ലയിൽ താപനില 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്.

കൊല്ലം ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കാം. അതേസമയം ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാൽ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.