Banner Ads

വയനാട്ടിൽ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമം; പോളിങ് ഓഫീസറെ മാറ്റി

വയനാട്: വോട്ടർമാരെ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിക്കായി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയെത്തുടർന്ന് വയനാട് മാനന്തവാടി ചെറുകാട്ടൂരിൽ പോളിങ് ഓഫീസറെ ചുമതലയിൽ നിന്ന് നീക്കി. ബിജെപിയുടെ ‘താമര’ ചിഹ്നത്തിൽ വോട്ട് ചെയ്യാൻ വോട്ടർമാരെ പ്രേരിപ്പിച്ചു എന്ന പരാതി ഉയർന്നതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തര നടപടി സ്വീകരിച്ചത്.

ചെറുകാട്ടൂരിലെ പോളിങ് ബൂത്തിലെത്തിയ വോട്ടർമാരോട് ഉദ്യോഗസ്ഥൻ പക്ഷപാതപരമായി പെരുമാറിയെന്ന് യുഡിഎഫ്, എൽഡിഎഫ് പ്രവർത്തകർ ആരോപിച്ചിരുന്നു. പരാതിയിൽ പ്രാഥമികമായി കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഇയാളെ മാറ്റി പുതിയ ഉദ്യോഗസ്ഥനെ നിയമിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ വരണാധികാരി അറിയിച്ചു.