Banner Ads

യുഡിഎഫ് തരംഗം ആഞ്ഞടിക്കും; ആത്മവിശ്വാസം പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല.

കേരളത്തിൽ യുഡിഎഫിന് അനുകൂലമായ ശക്തമായ തരംഗമുണ്ടാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് ഭരണമാറ്റം അനിവാര്യമാണെന്ന ചിന്തയിലാണ് ജനങ്ങൾ. പോളിങ് സ്റ്റേഷനുകളിൽ അനുഭവപ്പെടുന്ന വൻ തിരക്ക് ഈ മാറ്റത്തിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയൻ സർക്കാരിന് ജനങ്ങൾ ‘ഗുഡ്‌ബൈ’ പറയുന്ന തിരഞ്ഞെടുപ്പാണിത്. ബിജെപി ഇത്തവണയും കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്ന് ചെന്നിത്തല ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജനവിധി പൂർണ്ണമായും യുഡിഎഫിന് അനുകൂലമായിരിക്കുമെന്നും വോട്ടുരേഖപ്പെടുത്തിയ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.