Banner Ads

വികസനത്തുടർച്ചയിൽ ജനങ്ങൾക്ക് വിശ്വാസമുണ്ട്; ആത്മവിശ്വാസത്തോടെ കെകെ ശൈലജ

കണ്ണൂർ : നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി പേരാവൂർ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെകെ ശൈലജ. മട്ടന്നൂർ മണ്ഡലത്തിലെ പഴശ്ശി വെസ്റ്റ് യുപി സ്കൂളിലെ ബൂത്തിലെത്തിയാണ് ശൈലജ ടീച്ചർ വോട്ടവകാശം വിനിയോഗിച്ചത്.

പേരാവൂർ നിയോജകമണ്ഡലത്തിൽ ഇക്കുറി ഇടതുപക്ഷം മികച്ച വിജയം കൈവരിക്കും. കേരളത്തിൽ ഇടതുമുന്നണി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്നും വികസനത്തുടർച്ചയ്ക്ക് ജനങ്ങൾ വോട്ട് ചെയ്യുമെന്നും ശൈലജ ടീച്ചർ കൂട്ടിച്ചേർത്തു.