Banner Ads

പയ്യാമ്പലം ബീച്ചിൽ കൂറ്റൻ വിരുന്നുകാരൻ; തീരത്തടിഞ്ഞത് നൂറ് കിലോ തൂക്കമുള്ള ഡോൾഫിന്റെ ജഡം

കണ്ണൂർ : പയ്യാമ്പലം ബീച്ചിൽ നൂറ് കിലോഗ്രാമിലധികം തൂക്കമുള്ള കൂറ്റൻ ഡോൾഫിൻ്റെ ജഡം കരയ്ക്കടിഞ്ഞു. ബുധനാഴ്ച്ച ഉച്ചയ്ക്കാണ് സംഭവം. ലൈഫ് ഗാർഡ് ചീഫ് ചാൾസൻ ഏഴിമലയുടെ നേതൃത്വത്തിലുള്ള സംഘം വടം ഉപയോഗിച്ചാണ് ഡോൾഫിനെ കരയ്‌ക്കെത്തിച്ചത്. തുടന്ന് വെറ്ററിനറി അധികൃതർ ജഡം പോസ്റ്റുമോർട്ടം ചെയ്തു. പ്രായാധിക്യം മൂലമുള്ള സ്വാഭാവിക മരണമാണെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം.

നിയമനടപടികൾക്ക് ശേഷം ഡോൾഫിൻ്റെ ജഡം പയ്യാമ്പലം തീരത്ത് കുഴിയെടുത്ത് സംസ്‌കരിക്കും. കടലിലെ താപനിലയിലുണ്ടാകുന്ന അമിതമായ വർദ്ധനവ് തിമിംഗലം, സ്രാവ്, ഡോൾഫിൻ തുടങ്ങിയ വമ്പൻ സമുദ്രജീവികളുടെ നാശത്തിന് കാരണമാകുന്നുണ്ടെന്ന് വിദഗ്ദ്ധർ പറഞ്ഞു.